ഉമ്മുൽ ഖുവൈൻ

നെല്ലറയുടെ റെഡി ടു കുക്ക് ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം തുടങ്ങി.

ഉമ്മുൽ ഖുവൈൻ / യു.എ.ഇ : ഫുഡ് പ്രോഡക്ട് വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ നെല്ലറയുടെ റെഡി ടു കുക്ക് ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം ആരംഭിച്ചു. ഫാക്ടറിയുടെ ഉദ്ഘാടനം ഫെഡറൽ നാഷണൽ കൗൺസിൽ അംഗം ഹെർ എക്സെലൻസി ആയിഷ റാഷിദ് ലേതൈം നിർവഹിച്ചു. സുൽത്താൻ റാഷിദ് ലേതൈം മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ ചെയർമാൻ എം.കെ മൊയ്തുണ്ണി ബാവ, മാനേജിംഗ് ഡയറക്ടർ ശംസുദ്ദീൻ നെല്ലറ, ഡയറക്ടർ പി.കെ അബ്ദുള്ള, സി.ഇ.ഒ ഫസലു റഹ്‌മാൻ, പ്രൊഡക്ഷൻ മാനേജർ മുരളീധരൻ, വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. മികച്ച ഗുണനിലവാരത്തിൽ നിർമ്മിക്കുന്ന നെല്ലറയുടെ റെഡി ടു കുക്ക് ഉല്പന്നങ്ങളായ ചപ്പാത്തി, മലബാർ പൊറോട്ട, വീറ്റ് പൊറോട്ട, ദോശ ഇഡ്ഡലി മാവ്, ഇഡിയപ്പം, വീറ്റ് ഓട്ട്സ് ദോശ മാവ്, അപ്പം മാവ് തുടങ്ങിയ ഉൽപ്പന്നങ്ങൾ യു.എ.ഇ യിൽ മുഴുവൻ ലഭ്യമാണ്.

റെഡി ടു കുക്ക് ഭക്ഷണവിഭവങ്ങൾക്ക് വേണ്ടി നെല്ലറ 2017 ൽ ദുബായ് ഖിസൈസിൽ ആരംഭിച്ച ഫാക്ടറി വളരെ പെട്ടെന്ന് തന്നെ വിജയകരമായി മാറുകയും യു എ ഇ മുഴുവനുമുള്ള ഡിമാന്റ് വർദ്ധിച്ച് വരികയുമുണ്ടായ സാഹചര്യത്തിലാണ് അതിവിപുലമായ പുതിയ ഫാക്ടറി നിർമ്മിക്കുന്ന കാര്യം ആലോചിച്ചു തുടങ്ങിയതും, മാനേജ്മെന്റ് ഉമ്മൽ ഖുവൈനിൽ അതിന്റെ പരിസമാപ്തിയിൽ എത്തിയതും. ഇപ്പോൾ എല്ലാ എമിറേറ്റുകളിലും വിപുലമായ രൂപത്തിൽ ഇത്തരം ഉത്പന്നങ്ങൾ സെർവ് ചെയ്യാൻ പര്യാപ്‍തമായി മാറിയിട്ടുണ്ട് ഈ പുതിയ ഫാക്ടറി. കൂടാതെ അമേരിക്കയിലും എല്ലാ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഫാക്ടറി തുടങ്ങാനുള്ള പരിപാടി ഉണ്ടെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.

error: Content is protected !!