ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,039 പേര്‍ക്ക് കൂടി കോവിഡ് / നിലവിൽ ചികിത്സയിലുള്ളത് 1,60,057 പേർ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,039 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 14,255 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ കോവിഡ് 110 മരണങ്ങളും സ്ഥിരീകരിച്ചു.

1,60,057 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,54,596 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ 5716 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്..

error: Content is protected !!