ദുബായ്

ദുബായിൽ കോവിഡ് സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നു : നിയമലംഘനം കണ്ടെത്തിയ ഫിറ്റ്നസ് സെന്റർ അടപ്പിച്ചു.

കോവിഡ് -19 മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റി നടത്തിയ 2,173 പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയതിനെതുടർന്ന് അൽ നഹ്ദ 2 ലെ ഒരു ഫിറ്റ്നസ് സെന്റർ അടപ്പിച്ചു.

നിർബന്ധിത സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് 22 ഓളം ഔട്ട്‌ലെറ്റുകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. 99 ശതമാനം സ്ഥാപനങ്ങളും സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതായി കണ്ടെത്തി.

error: Content is protected !!