fbpx
ഷാർജ

യു എ ഇയിൽ വ്യാജ ലൈംഗിക ഉത്തേജന ഗുളികകൾ വിൽപ്പന നടത്തിയ ഫാർമസിസ്റ്റിന് 5,000 ദിർഹം പിഴ

വ്യാജ ലൈംഗിക ഉത്തേജന ഗുളികകൾ വിറ്റതിന് ഷാർജ കോടതി ഒരു ഫാർമസിസ്റ്റിന് 5,000 ദിർഹം പിഴ ചുമത്തി.ആരോഗ്യത്തിന് ഹാനികരമായ തനിപ്പകർപ്പ് മരുന്നുകൾ വിൽപ്പന നടത്തിയ 42 കാരനായ അറബ് പൗരനെയാണ് വാണിജ്യ തട്ടിപ്പ് നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

അതേസമയം, അദ്ദേഹത്തിനെതിരെ കീഴ്‌ക്കോടതി വിധിച്ച നാടുകടത്തൽ ഉത്തരവ് ഷാർജ അപ്പീൽ കോടതി റദ്ദാക്കി.ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി വ്യാജ വയാഗ്ര മരുന്നുകൾ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ലൈസൻസില്ലാത്ത ഉൽപ്പന്നങ്ങൾ ഷാർജയിലെ ചില ഫാർമസികൾക്ക് വിൽക്കുകയായിരുന്നു.വിവരം സ്ഥിരീകരിച്ച ശേഷമാണ് ഷാർജ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ കുറ്റവാളി താൻ ഗുളികകൾ വാങ്ങി ലൈസൻസില്ലാതെ വിറ്റതായി സമ്മതിച്ചിട്ടുണ്ട്.

error: Content is protected !!