അബൂദാബി ഇന്ത്യ കേരളം

അബുദാബി ബിഗ് ടിക്കറ്റ് ; 15 മില്ല്യൺ ദിർഹം നേടി ദോഹയിൽ നിന്നുള്ള പ്രവാസി മലയാളി

അബുദാബിയുടെ ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദോഹയിൽ താമസിക്കുന്ന ഒരു പ്രവാസി മലയാളി 15 മില്ല്യൺ ദിർഹം നേടി.

ബുധനാഴ്ച വൈകുന്നേരം നടന്ന നറുക്കെടുപ്പിലാണ് കണ്ണൂർ സ്വദേശിനി തസ്ലീന പുതിയപുരയിലിനെ 291310 എന്ന ടിക്കറ്റ് നമ്പറിന് ഭാഗ്യത്തിനർഹയാക്കിയത്. ജനുവരി 26 നാണ് ഇവർ ഓൺലൈനിലൂടെ ടിക്കറ്റ് എടുത്തത്.

ഞങ്ങൾ ആദ്യമായാണ് ബിഗ് ടിക്കറ്റ് വാങ്ങിയതെന്നും ഞങ്ങൾ വിജയിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയിയുന്നില്ലെന്നും ഖത്തറിൽ റസ്റ്ററന്റ് നടത്തുന്ന അബ്ദുൽ ഖദ്ദാഫിയുടെ ഭാര്യയും 3 മക്കളുടെ അമ്മയുമായ തസ്ലീന പറഞ്ഞു. സമ്മാനത്തുകയിൽ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കുമെന്നും. മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും തസ്ലീന പറഞ്ഞു.

അതേസമയം, ജോലിയില്ലാത്ത ഒരു ദുബായ് പ്രവാസിക്ക് അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ രണ്ടാമത്തെ വലിയ സമ്മാനം 350,000 ദിർഹം ലഭിച്ചു. ജനുവരി 26 ന് തനിക്ക് ജോലി നഷ്ടപ്പെട്ടതായി 54 കാരനായ പ്രേം മോഹൻ മത്രത്തിൽ പറഞ്ഞു.

error: Content is protected !!