ദുബായ്

ദുബായിൽ മിനി വാൻ അപകടം: 15 പേർക്ക് പരിക്കേറ്റു

ഇന്ന് രാവിലെ ദുബായിലെ സെയ്ഹ് ഷുയിബ് പ്രദേശത്തെ ഹസ്സ സ്ട്രീറ്റിൽ ഒരു മിനിവാൻ മറ്റൊരു വാഹനത്തിൽ ഇടിച്ച് 15 പേർക്ക് പരിക്കേറ്റു.

തെറ്റായ പാതയിൽ ഡ്രൈവർമാരിലൊരാൾ മറ്റൊരു വാഹനത്തെ മറികടന്നപ്പോഴാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് ജനറൽ ട്രാഫിക് പോലീസ് ഡയറക്ടർ ബ്രിഗ് സൈഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായ പരിക്കുകളുണ്ട്, 11 പേർക്ക് നിസാരപരിക്കേറ്റു,

രാവിലെ അപകടം റിപ്പോർട്ട് ചെയ്തയുടനെ പോലീസ് പട്രോളിംഗും ആംബുലൻസും സ്ഥലത്തേക്കെത്തി. പരിക്കേറ്റവരിൽ ചിലർക്ക് സ്ഥലത്തുതന്നെ വൈദ്യചികിത്സ ലഭിച്ചു, മറ്റുള്ളവരെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു.ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ വാഹനമോടിക്കുന്നവരും ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമവും ചട്ടങ്ങളും പാലിക്കണമെന്നും ബ്രിഗ് അൽ മസ്രൂയി അഭ്യർത്ഥിച്ചു.

error: Content is protected !!