അന്തർദേശീയം

കുവൈത്തില്‍ വിദേശികള്‍ക്ക് ഫെബ്രുവരി 7 ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് പ്രവേശന വിലക്ക്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തില്‍ വിദേശികൾക്ക് പ്രവേശന വിലക്ക്. ഫെബ്രുവരി 7 ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേർപ്പെടുത്തിയത്.

അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം ഗാർഹിക തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ, സ്വദേശികളുടെ ഏറ്റവും അടുത്ത ബന്ധുക്കളായ വിദേശികൾ എന്നിവർക്ക് വിലക്ക് ബാധകമല്ല.

ജനങ്ങൾ കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും എല്ലാ വിഭാഗം ക്ലബ്ബുകളും സലൂണുകളും ഈ മാസം അവസാനം വരെ അടച്ചുപൂട്ടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കൂടാതെ റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം കാലത്ത് 5 മണി മുതല്‍ വൈകീട്ട് 8 മണി വരെയായി പരിമിതപ്പെടുത്തി. എന്നാല്‍ വൈകീട്ട് 8 മണിക്ക് ശേഷം ഹോം ഡെലിവറി സേവനം അനുവദിക്കുന്നതാണ്.

ഷോപ്പിംഗ് മാളുകളുടെ സമയം വൈകുന്നേരം അഞ്ച് മണി വരെയാക്കി. വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്നവർക്ക് ഒരാഴ്ച നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തിയിട്ടുണ്ട്.രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അടിയന്തിര മന്ത്രി സഭാ യോഗം ചേര്‍ന്നത്.

error: Content is protected !!