ദുബായ്

കോവിഡ് നിയമങ്ങൾ പാലിച്ചില്ല ; ദുബായിൽ 4 ഷിഷ കഫേകകളടക്കം 7 ഔട്ട്ലെറ്റുകൾ കൂടി അടപ്പിച്ചു.

യു‌എ‌ഇയിൽ ദിവസേനയുള്ള കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കെ, നിർബന്ധിത മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്കെതിരെയുള്ള പരിശോധനകൾ ദുബായിൽ തുടരുകയാണ്.

കോവിഡ് നിയമങ്ങൾ പാലിക്കാത്തതിന് 7 ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി ദുബായ് മുനിസിപ്പാലിറ്റി വ്യാഴാഴ്ച അറിയിച്ചു. കരാമയിലെ 4 ഷിഷാ കഫേകൾ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, അൽ സൂക് അൽ കബീർ എന്നിവിടങ്ങളിലെ 2 അലക്കുശാലകൾ , മുഹൈസ്‌നയിലെ ലെ ഒരു സലൂൺ എന്നിവയാണ് അടച്ചുപൂട്ടിയത് .

തിരക്ക് കൂടിയതിനും സാമൂഹിക വിദൂര നിയന്ത്രണങ്ങൾ നടപ്പാക്കാത്തതിനുമാണ് ഷിഷ കഫേകൾ അടപ്പിച്ചത്. ആരോഗ്യ പരിശീലന നടപടികളും ജീവനക്കാരുടെ വ്യക്തിഗത ശുചിത്വവും ലംഘിച്ചതിനാലാണ് അലക്കുശാലകൾ അടച്ചത്. അണുനശീകരണ നടപടിക്രമങ്ങൾ ലംഘിച്ചതിനാണ് സലൂൺ അടപ്പിച്ചത്.

നടത്തിയ മൊത്തം 2,294 പരിശോധനകളിൽ മറ്റ് 27 ഔട്ട്ലെറ്റുകൾക്ക് കോവിഡ് നിയമങ്ങൾപാലിക്കാത്തതിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മറ്റ് മൂന്ന് ഔട്ട്ലെറ്റുകൾക്ക് പിഴ ചുമത്തിയെന്നും അതോറിറ്റി അറിയിച്ചു.

error: Content is protected !!