ഷാർജ

എക്സ് ക്വാറി ; യു‌എഇയിലെ ആദ്യത്തെ ഓഫ് റോഡ് പാർക്ക് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.

യു‌എഇയിലെ ആദ്യത്തെ ഓഫ് റോഡ് പാർക്ക് എക്സ് ക്വാറി ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.
മലൈഹ മരുഭൂമിയിലെ അൽ ഫയാ പർവതത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്ന ഈ പാർക്ക് യുഎഇയിലെ ആദ്യത്തെ ഓഫ് റോഡ്, അഡ്വഞ്ചർ പാർക്കാണ്. 15 കിലോമീറ്റർ ട്രാക്കുകൾ, 20 ഇഷ്ടാനുസൃതമായി നിർമ്മിച്ച ഓഫ്-റോഡിംഗ് ട്രാക്കുകൾ, മൗണ്ടൻ ബൈക്ക് പാതകൾ എന്നിവ ഇവിടെയുണ്ട്.

ഓഫ് റോഡ് ട്രാക്ക്, ട്രെക്കിങ്, റിമോട്ട് കാർ റേസ്, മൗണ്ടയിൻ ബൈക്കിങ്, ഹൈക്കിങ് തുടങ്ങി സാഹസിക സഞ്ചാരികളായ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ പാകത്തിലുള്ള വേറിട്ട അനുഭവങ്ങൾ ‘എക്‌സ് ക്വാറി’ ഓഫ് റോഡ് അഡ്വഞ്ചർ പാർക്കിലുണ്ടാവും. ഷാർജ നിക്ഷേപവികസന വകുപ്പിന്റെയും (ഷുറൂഖ്) മലൈഹ ആർക്കിയോളജി സെന്ററിന്റെയും പ്രത്യേക പങ്കാളിത്തത്തോടെയാണ് പാർക്ക് പ്രവർത്തിക്കുന്നത്.

ഫെബ്രുവരി 5, 6 തീയതികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പാർക്ക് പൊതുജനങ്ങൾക്കായി തുറക്കും. പ്രവേശന ഫീസ് 15 ദിർഹമാണ്. കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം.സമ്പന്നമായ ചരിത്രത്തിന്റെയും പ്രകൃതിദൃശ്യങ്ങളുടെയും ആവാസ കേന്ദ്രമായ മലൈഹ ഇതിനകം തന്നെ മരുഭൂമിയുടെ വൈവിധ്യമാർന്ന അനുഭവങ്ങളാൽ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്. പുതിയ പാർക്ക്,ഓഫ്-റോഡിംഗ് പ്രേമികൾക്കും സാഹസിക പ്രേമികൾക്കും തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ നൽകും.

error: Content is protected !!