അജ്‌മാൻ ആരോഗ്യം

കോവിഡ് -19 ; അജ്മാനിൽ ഇന്ന് മുതൽ റെസ്‌റ്റോറന്റുകളുടെയും കഫറ്റീരിയകളുടെയും പ്രവർത്തനസമയം കുറക്കുന്നു

കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായി അജ്‌മാൻ എമിറേറ്റിൽ പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റുകളുടെയും കഫറ്റീരിയകളുടെയും കഫേകളുടെയും സമയം അജ്മാന്റെ സാമ്പത്തിക വികസന വകുപ്പ് കുറച്ചു.

ഇന്ന് ഫെബ്രുവരി 5 വെള്ളിയാഴ്ച മുതൽ ഭക്ഷണശാലകൾ അർദ്ധരാത്രി 12 ഓടെ അടച്ചിടുമെന്ന് വകുപ്പ് അറിയിച്ചു. ഈ സമയങ്ങളിൽ ഹോം ഡെലിവറി സേവനങ്ങൾ നടത്താൻ തടസ്സങ്ങളില്ല.

പുലർച്ചെ ഒരു മണിയോടെ റെസ്റ്റോറന്റുകളും കഫേകളും അടച്ചുപൂട്ടാൻ ദുബായിലെ അധികൃതർ ഭക്ഷണശാലകളോട് ഉത്തരവിട്ട ശേഷമാണ് അജ്മാനിൽ ഈ നടപടി സ്വീകരിച്ചത്.

error: Content is protected !!