അബൂദാബി ആരോഗ്യം

യുഎഇയിൽ കോവിഡ് വാക്സിൻ കുത്തിവയ്പുകളുടെ എണ്ണം 4 മില്ല്യൺ കവിഞ്ഞു ; ആരോഗ്യ-പ്രതിരോധ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ 158,786 ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ 100 പേർക്ക് 40.53 വാക്സിൻ ഡോസുകൾ എന്ന നിരക്കിൽ ഇന്ന് വെള്ളിയാഴ്ച വരെയുള്ള ആകെ ഡോസുകളുടെ എണ്ണം 4,008,160 ആയി.

യുഎഇയിൽ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കുംകോവിഡ് വാക്സിൻ നൽകാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്കും വാക്സിനേഷന്റെ ഫലമായി സ്വായത്തമാക്കിയ പ്രതിരോധശേഷി കൈവരിക്കാനുള്ള ശ്രമങ്ങൾക്കും അനുസൃതമാണിത്.

error: Content is protected !!