fbpx
അബൂദാബി

കോവിഡ് മുൻകരുതൽ ; അബുദാബിയിൽ മാളുകളുടെ പ്രവർത്തനം 40% ശേഷിയിൽ മാത്രം / സിനിമാതിയ്യറ്ററുകൾ താൽകാലികമായി അടച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് -19 കേസുകളുടെ എണ്ണം 3,000 മാർക്കിന് മുകളിലായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി അബുദാബിയിൽ മാളുകളുടെ പ്രവർത്തനം 40 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കാൻ അധികൃതർ ഉത്തരവിറക്കി. സിനിമാതിയ്യറ്ററുകളും താൽകാലികമായി അടച്ചിട്ടിട്ടുണ്ട്.

മാൾ മാനേജർമാർക്കും സിനിമാ ഓപ്പറേറ്റർമാർക്കും പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് പ്രാദേശിക അധികാരികളിൽ നിന്ന് വെള്ളിയാഴ്ച സർക്കുലർ ലഭിച്ചതായി പറയപ്പെടുന്നു.

സർക്കുലർ പ്രകാരം,മാളുകളിലെ മൊത്തം ശേഷി 40 ശതമാനം മാത്രമായിരിക്കണം. റെസ്റ്റോറന്റുകളും കഫേകളും 60 ശതമാനവും സ്പോർട്സ് ഹാളുകൾ 50 ശതമാനവുമായി മാത്രം പ്രവർത്തിക്കണം.

സിനി റോയൽ‌ & വോക്സ് സിനിമാസ് (അബുദാബി & അൽ ഐൻ) എന്നിവ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചിരിക്കുന്നു എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

error: Content is protected !!