fbpx
ഉമ്മുൽ ഖുവൈൻ

ഉം അൽ ഖുവൈനിൽ സൗജന്യ കോവിഡ് പി‌സി‌ആർ‌ പരിശോധനകൾ ; ആരോഗ്യ വകുപ്പ്

ഉം അൽ ഖുവൈൻ എമിറേറ്റിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും പിസിആർ പരിശോധനകൾ സൗജന്യമായി നൽകുമെന്ന് ഉം അൽ ഖുവൈൻ മെഡിക്കൽ ഡിസ്ട്രിക്റ്റിലെ പ്രാഥമിക ആരോഗ്യ വകുപ്പ് അറിയിച്ചു.

ഡിപ്പാർട്ട്മെന്റിന്റെ എല്ലാ മെഡിക്കൽ സെന്ററുകളിലും സൗജന്യമായി പരിശോധനകൾ നടത്തുമെന്ന് ഉം അൽ ക്വെയ്ൻ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.പിസിആർ പരിശോധനകൾക്കായി മുൻകൂട്ടി അപ്പോയ്മെന്റുകളൊന്നും ആവശ്യമില്ലെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കോവിഡ് അണുബാധ നിരക്ക് മുൻനിർത്തി മുൻകരുതൽ നടപടികളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ കർശനമാക്കുന്നത്

error: Content is protected !!