fbpx
ദുബായ്

ഇനി കടലാസ്‌ രേഖകൾ വേണ്ട ; ഫെബ്രുവരി 14 മുതൽ ദുബായ് വിസകൾക്കായി ഇ-മെഡിക്കൽ പരിശോധനാ ഫലങ്ങൾ മാത്രം ; ജിഡിആർഎഫ്എ

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) താമസക്കാർക്കായി പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് ദുബായിൽ റെസിഡൻസ് വിസ നൽകുന്നതിനായി മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകളുടെ ഡാറ്റ ഇപ്പോൾ ആരോഗ്യ, റെസിഡൻസി വകുപ്പുകൾക്കിടയിൽ പേപ്പറിന് പകരമായി ഇലക്ട്രോണിക് ലിങ്ക് വഴിയാണ് കൈമാറ്റം ചെയ്യപ്പെടുക.

2021 ഫെബ്രുവരി 14 മുതൽ അതോറിറ്റിക്ക് വൈദ്യപരിശോധന ഫലങ്ങൾ ഇലക്ട്രോണിക് രീതിയിൽ മാത്രമേ ലഭിക്കൂ.സാധാരണഗതിയിൽ, ജീവനക്കാർ വിസ ഇഷ്യുവിനായി മെഡിക്കൽ പരിശോധന ഫലങ്ങളുടെ ഒരു പേപ്പർ പ്രിന്റാണ് സമർപ്പിക്കുന്നത് . ഫെബ്രുവരി 14 മുതൽ ജിഡിആർഎഫ്എ ബന്ധപ്പെട്ട വകുപ്പുകളുമായി ഒരു ഇലക്ട്രോണിക് ലിങ്ക് സജീവമാക്കുകയും പേപ്പർ പ്രിന്റിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യും.

ഇത് ദുബായിൽ പേപ്പർ‌ലെസ് സ്ട്രാറ്റജിക്ക് അനുസൃതമായാണ് എസ് തീരുമാനം. ഇതോടെ ദുബായ് പേപ്പർലെസ് സ്ട്രാറ്റജി ഇന്ന് ദുബായ് സർക്കാർ ഇടപാടുകളിൽ പ്രതിവർഷം ഉപയോഗിക്കുന്ന ഒരു ബില്ല്യൺ പേപ്പറുകൾ ഇല്ലാതാക്കും.

error: Content is protected !!