fbpx
ദുബായ്

ജെബൽ അലി ഗുരുദ്വാരയിൽ ഇന്ന് മുതൽ ഫെബ്രുവരി 8 വരെ സൗജന്യ കോവിഡ് വാക്സിനേഷൻ ഡ്രൈവ്

ഫെബ്രുവരി 6,7, 8 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ വാക്സിനേഷൻ ഡ്രൈവിനായി ജെബൽ അലിയിലെ ഗുരുദ്വാര തുറന്നിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സൗജന്യ വാക്സിനേഷൻ ഡ്രൈവിൽ 4,000 ത്തിലധികം താമസക്കാർക്ക് കുത്തിവയ്പ് നൽകാമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

തമൗ ഹെൽത്ത് കെയർ എൽ‌എൽ‌സിയുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് ഗുരുദ്വാര മാനേജ്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ചൈനീസ് നിർമിത സിനോഫാർം കോവിഡ് വാക്സിൻ ആണ് നൽകുക.

താമസക്കാർക്ക് 0506295702 അല്ലെങ്കിൽ 0566445961 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഗുരുദ്വാര സന്ദർശിക്കുമ്പോൾ മാസ്‌കുകളും കയ്യുറകളും ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!