അജ്‌മാൻ ദുബായ് വിദ്യാഭ്യാസം

ഹാബിറ്റാറ്റ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾ രണ്ടാമത് ഇന്റർ സ്കൂൾ ഡിജിറ്റൽ ഫെസ്റ്റിന് തുടക്കം കുറിച്ചു

അജ്മാൻ, ഫെബ്രുവരി 4, 2021: യു എ ഇ യിലെ ഹാബിറ്റാറ്റ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾ രണ്ടാമത് ഇന്റർ സ്കൂൾ ഡിജിറ്റൽ ഫെസ്റ്റിന് തുടക്കം കുറിച്ചു.ഫെബ്രുവരി 4 ന് 2021 നടന്ന ” ഹാബിറ്റാറ്റ് ഓൺലൈൻ ഡിജിറ്റൽ ഫെസ്റ്റിൽ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ആനിമേഷൻ, വെബ് ഡെവലപ്മെന്റ്, എന്നിവയുടെ പ്രദർശനമാണ് നടന്നത്. ഹാബിറ്റാറ്റ് സ്കൂളുകളായ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അജ്മാൻ, ഹാബിറ്റാറ്റ് അൽ ജർഫ്, ഹാബിറ്റാറ്റ് സ്കൂൾ അൽത്തല അജ്മാൻ, എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രദർശനത്തിൽ പങ്കെടുത്തു.
ബോംബെ ഐഐടി യിലെ പ്രശസ്ത പണ്ഡിതനും ഗവേഷകനുമായ ഡോ. രാംകുമാർ രാജേന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഡോ.സോൾട്ടൻ മോൾനാർ മുഖ്യപ്രഭാഷണം നടത്തി. പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ഈ പ്രദർശനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശം പകരുന്ന അനുഭവമായിരുന്നു.
2014 – ൽ ഹാബിറ്റാറ്റ് സ്കൂളാണ് യു.എ.ഇയിൽ ആദ്യമായി വിദ്യാർത്ഥികൾക്കായി സൈബർ സ്ക്വയർ എന്ന പേരിൽ ഡികോഡിങ് പ്രോഗ്രാം ആരംഭിച്ചത്. അതിനെത്തുടർന്ന് 2017 – ൽ ഇന്റർ സ്കൂൾ ഡിജിറ്റൽ ഫെസ്റ്റിന് തുടക്കം കുറിച്ചു. അതിനുശേഷം നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു. കോഡിംഗ് ആണ് ഹാബിറ്റാറ്റിലെ വിദ്യാഭ്യാസത്തിന്റെ മുഖ്യസവിശേഷത. കോഡിംഗിലൂടെയും പ്രോഗ്രാമ്മിഗിലൂടെയും വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ ഒരു ഡിജിറ്റൽ ഭാവി കെട്ടിപ്പടുക്കുവാൻ സാധിക്കുമെന്ന് “ഹാബിറ്റാറ്റ്” വിശ്വസിക്കുന്നു. കുട്ടികളുടെ ഇത്തരം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കുകയാണ് ഡിജിറ്റൽ ഫെസ്റ്റ് കൊണ്ട് ലക്ഷ്യമാക്കുന്നത്.
പ്രസന്റേഷനുകൾ, വിഷ്വൽ കോഡിംഗ്, ഗെയിംമുകൾ, വെബ്സൈറ്റുകൾ, വെബ് മൊബൈൽ അപ്ലിക്കേഷനുകൾ, എ. ഐ റോബോട്ടിക്സ് | ലോട്ട് ആനിമേഷൻ, ഡോക്യുമെന്ററി, ഫിലിം, പ്രോഗ്രാമിംഗ്-ടിൻക്കർ, പ്രോഗ്രാമിംഗ് വെക്സ്, പ്രോഗ്രാമിംഗ് പൈത്തൺ, പ്രോഗ്രാമിംഗ് വെബ് ഡിസൈൻ / ഡിബാലോപ്മെന്റ്. എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരക്കുകയുണ്ടായി.
266 വിദ്യാർത്ഥികൾ പങ്കെടുത്ത പ്രദർശനത്തിൽ 180 പ്രോജക്ടുകൾ പ്രദർശന മത്സരത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ നീരിക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും 22 – ഓളം പ്രഗത്ഭരായ വിധികർത്താക്കൾ സന്നിഹിതരായിരുന്നു. ഇൻഫോ ടെക്ക് ഉദ്യോഗസ്ഥരും യു.എ.ഇ യിലെ അജ്മാൻ, ഷാർജ, അബുദാബി എന്നീ എമിറേറ്റ്സുകളിലെ സി.ബി.എസ്.സി സ്കൂളുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കമ്പ്യൂട്ടർ അധ്യാപകരും അടങ്ങുന്ന വിധികർത്താക്കളുടെ സാന്നിധ്യം പ്രദർശനത്തിന്റെ വിജയത്തിന് മിഴിവേകി.
പുതുമയുള ഏതാനും പ്രോജെക്ടകൾ “ സ്റ്റാർട്ട്സ്മാർട്ട് എന്ന പേരിൽ പ്രദർശിപ്പിക്കുകയുണ്ടായി. ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയുടെ ഓൺലൈൻ സുസ്ഥിരമായ ഒരു സാങ്കേതികഭാവി പ്രധാനം ചെയ്യുന്നതിനായി വിദ്യാർത്ഥികളുടെ സാങ്കേതിക രംഗത്തെ ക്രിയാത്മകമായ നൂതന കണ്ടെത്തലുകൾ ഹാബിറ്റാറ്റ് തുടർന്നും പ്രോത്സാഹിപ്പിക്കുകയും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുകയും ചെയ്യും. ഈ നിശ്ചദാർഢ്യത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കാൻ ഉതകുന്ന തീവ്രമായ ആവിഷ്ക്കാരങ്ങളുടെ വേദിയാണ് ഹാബിറ്റാറ്റിലെ ഡിജിറ്റൽ ഫെസ്റ്റുകൾ ലക്ഷ്യമാക്കുന്നത്.

error: Content is protected !!