ദുബായ്

ദുബായിൽ ഒരു കടയിലേക്ക് കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്

ദുബായിൽ അൽ റാഫ ഏരിയയിൽ റോഡിന് അരികിലുള്ള കടയിലേക്ക് കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്കേറ്റു.കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം നടന്നത്.

ഡ്രൈവർ ഒരു സർവീസ് റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വേഗത കുറയ്ക്കാനും ട്രാഫിക് ചലനം നിരീക്ഷിക്കാനും ശ്രമിച്ചപ്പോൾ അയാൾ ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തുകയും തുടർന്ന് ചക്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കുതിച്ചെത്തിയ വാഹനം കടയുടെ മുൻവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്തുവെന്ന് അൽ റിഫ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് താനി ബിൻ ഗുലിത പറഞ്ഞു.
പരിക്കേറ്റവർക്ക് വൈദ്യചികിത്സ ലഭ്യമാക്കുകയും യും ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. റോഡിൽ നിന്ന് വേറൊന്നിലേക്ക് മാറുന്നതിനിടയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിക്കരുതെന്ന് ബ്രിഗ് ബിൻ ഗുലിത മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് റോഡിൽ പ്രവേശിക്കുമ്പോൾ ഡ്രൈവർമാർ ട്രാഫിക് നിർദ്ദേശങ്ങളും വേഗത പരിധികളും പാലിക്കണം. ബ്രിഗ് ബിൻ ഗുലിത പറഞ്ഞു

error: Content is protected !!