ദുബായ്

കോവിഡ് സുരക്ഷാ നിയമലംഘനങ്ങൾ ; പൊതുജനങ്ങളിൽ നിന്ന് ആയിരത്തോളം റിപ്പോർട്ടുകൾ ലഭിച്ചതായി ദുബായ് പോലീസ്

കോവിഡ് മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട ലംഘനങ്ങളെക്കുറിച്ച് കഴിഞ്ഞയാഴ്ച ആയിരത്തോളം റിപ്പോർട്ടുകൾ പൊതുജനങ്ങളിൽ നിന്ന് ലഭിച്ചതായി ദുബായ് പോലീസ് അറിയിച്ചു.

പോലീസിന്റെ കോൾ സെന്റർ (901) വഴി 893 റിപ്പോർട്ടുകളും ദുബായ് പോലീസ് ആപ്പ് ‘പോലീസ് ഐ’ സേവനത്തിലൂടെ 82 റിപ്പോർട്ടുകളും പോലീസിന് ലഭിച്ചതായി ദുബായ് മീഡിയ ഓഫീസ് ട്വീറ്റിലൂടെ അറിയിച്ചു.

പകർച്ചവ്യാധി തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്നും സമൂഹത്തിന്റെ സുരക്ഷക്കെതിരായി നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും കഴിഞ്ഞ ആഴ്ച ആദ്യം ദുബായ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!