fbpx
ദുബായ്

ദുബായിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അപ്പാർട്ട്മെന്റിൽ പാർട്ടി നടത്തി ; 50,000 ദിർഹം പിഴ ചുമത്തി ദുബായ് പോലീസ്

ദുബായിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അപ്പാർട്ട്മെന്റിൽ പാർട്ടി നടത്തിയതിന് ടൂറിസം വകുപ്പുമായി സഹകരിച്ച് ദുബായ് പോലീസ് 50,000 ദിർഹം പിഴ ചുമത്തി.

കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതിനുമാണ് പിഴ ചുമത്തിയതെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. പങ്കെടുക്കുന്ന ഓരോരുത്തർക്കും 15,000 ദിർഹം പിഴയും നൽകിയിട്ടുണ്ട്.

കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുബായ് പോലീസ് പ്രചരണങ്ങളും പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്.

error: Content is protected !!