ഷാർജ

കോവിഡ് 19 ; ഷാർജയിൽ മാളുകൾ, സിനിമാതിയ്യറ്ററുകൾ , ഫിറ്റ്നസ് സെന്റർ എന്നിവയുടെ പ്രവർത്തനശേഷി കുറച്ചു.

ഇന്ന് ചൊവ്വാഴ്ച പുറപ്പെടുവിച്ച കോവിഡ് 19 പുതിയ ചട്ടങ്ങൾ പ്രകാരം ഷാർജയിലെ ഷോപ്പിംഗ് സെന്ററുകളും മാളുകളും സന്ദർശകരുടെ എണ്ണം അവരുടെ മൊത്തം ശേഷിയുടെ പരമാവധി 60 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് ഷാർജ സാമ്പത്തിക വകുപ്പ് അറിയിച്ചു.

എമിറേറ്റിൽ കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ശക്തമാക്കിയ സാഹചര്യത്തിൽ, സ്ഥാപനങ്ങൾക്കുള്ളിൽ സന്ദർശകർ രണ്ട് മീറ്റർ സുരക്ഷാ ദൂരം പാലിക്കേണ്ടതുണ്ടെന്നും വകുപ്പ് അറിയിച്ചു.

സിനിമാശാലകൾക്കും വിനോദ കേന്ദ്രങ്ങൾക്കും, അനുവദനീയമായ ശേഷി മൊത്തം 50 ശതമാനമാണ്. ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കുമുള്ള പ്രവർത്തനശേഷി 50 ശതമാനമായിരിക്കും.

റെസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും, ടേബിളുകൾക്കിടയിൽ കുറഞ്ഞത് രണ്ട് മീറ്റർ ദൂരമെങ്കിലും നിലനിർത്തണം. കൂടാതെ, ഒരേ കുടുംബത്തിൽ നിന്നുള്ളവരല്ലെങ്കിൽ ഒരേ മേശയിൽ ഇരിക്കാൻ അനുവദിക്കുന്ന പരമാവധി ആളുകളുടെ എണ്ണം നാല് ആയിരിക്കും.കോവിഡ് രോഗം പടരാതിരിക്കാൻ മാസ്കുകളും മറ്റ് മുൻകരുതൽ നടപടികളും പാലിക്കേണ്ടതുണ്ടെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

https://www.instagram.com/p/CLD34MDJ4Sz/?utm_source=ig_embed

error: Content is protected !!