ഫുജൈറ

ഫുജൈറയിലെ ഓയിൽ സ്റ്റോറേജ് ടാങ്കിൽ തീ പടർന്നു ; ആളപായമില്ല

ഫുജൈറയിലെ തവ്‌ബാൻ പ്രദേശത്തെ റീസൈക്ലിംഗ് കമ്പനിയുടെ ഓയിൽ ടാങ്കിൽ തീപിടുത്തമുണ്ടായതായി പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് 6.06 നാണ് പോലീസ് ഓപ്പറേഷൻ റൂമിന് ഒരു ഓയിൽ ടാങ്കിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ ഫുജൈറ സിവിൽ ഡിഫൻസ് സംഘങ്ങൾ സംഭവസ്ഥലത്തേക്ക് എത്തി.

തീ മറ്റ് ടാങ്കുകളിലേക്ക് പടരാതിരിക്കാൻ സിവിൽ ഡിഫൻസ് ടീമുകൾ നിയന്ത്രിച്ചു. തണുപ്പിക്കൽ പ്രവർത്തനങ്ങളും തുടർന്നു.റാസ് അൽ ഖൈമ സിവിൽ ഡിഫൻസ്, അജ്മാൻ സിവിൽ ഡിഫൻസിലെ മനാമ സിവിൽ ഡിഫൻസ് സെന്റർ എന്നിവയിൽ നിന്നുള്ള ടീമുകൾ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.സംഭവത്തിൽ പരിക്കുകളോ മരണങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

error: Content is protected !!