fbpx
ദുബായ്

യു എ ഇ യുടെ ഹോപ്പ് ദൗത്യവിജയം ; ചരിത്ര നേട്ടത്തിന്റെ ആഘോഷത്തിൽ പങ്കാളികളായി ഇ .സി.എച്ച്

അസാധ്യമായതെന്തും യാഥാർത്യമാക്കുന്ന യു.എ.യുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ ചരിത്ര നേട്ടത്തിൽ ആഹ്‌ളാദം പങ്കുവെച്ച് ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചും , അസാധ്യമായത് നേടാൻ യു.എ.ഇ ക്ക് കഴിവുണ്ടെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച യു.എ.യിലെ ഭരണാധികാരികൾക്കും ,ശാസ്ത്ര ലോകത്തിനും നേതാക്കൾക്കും അഭിവാദ്യമർപ്പിച്ചും മധുരം പങ്കിട്ടും രാഷ്ട്രത്തിന്റെ ആഘോഷത്തിൽ പങ്കാളികളായി.

ശാസ്ത്ര സാങ്കേതിക മേഖലയിലെ ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഇ.സി.എച്ഛ് സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച് നടന്ന ചടങ്ങിൽ ദുബായിലെ വിവിധ സർക്കാർ വകുപ്പുകളിലെ മുതിർന്ന മുൻ ഉദ്യാഗസ്ഥരും പങ്കാളികളായി.

error: Content is protected !!