fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 3,539 പുതിയ കോവിഡ് കേസുകൾ കൂടി / 2,993 പേർക്ക് രോഗമുക്തി

യുഎ ഇയിൽ ഇന്ന് 3,539 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,993 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 9 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 3,539 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 336,142 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 2,993 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 316,053 ആയി.

യു എഇയിൽ നിലവിൽ 19,133സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 956 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 166,879 അധിക  കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!