അന്തർദേശീയം ആരോഗ്യം

കൊവിഡിനെ പിടിച്ചു കെട്ടാൻ കഴിവുള്ള അദ്ഭുത ഇന്‍ഹെയ്‌ലറുമായി ഇസ്രയേൽ

കൊവിഡിനെ പിടിച്ചു കെട്ടാൻ കഴിവുള്ള അദ്ഭുത മരുന്ന് ഇസ്രയേൽ വികസിപ്പിച്ചതായി റിപ്പോർട്ടുകൾ.കൊവിഡ് വരാതെ കാക്കുന്നതിനായി നിരവധി വാക്സിനുകൾ ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഇവയുടെ ഫലപ്രാപ്തിയിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും മിക്ക രാജ്യങ്ങളും വാക്സിനേഷൻ പ്രക്രിയയിലേക്ക് കടന്നിരിക്കുകയാണിപ്പോൾ ഈ അവസരത്തിലാണ് കൊവിഡ് രോഗം ബാധിച്ചവരെ ചികിത്സിക്കാനുള്ള മരുന്ന് ഇസ്രയേൽ വികസിപ്പിച്ചെടുത്തതെന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവരുന്നത്.

ടെൽ അവീവിലെ ഇച്ചിലോവ് മെഡിക്കൽ സെന്ററിലെ നദീർ അബെർ എന്ന പ്രൊഫസറാണ് ഈ അദ്ഭുത മരുന്ന് നിർമ്മിച്ചത്. എക്‌സോസിഡി 24 എന്ന മരുന്നാണിത്. ഇൻഹെയ്ലർ രൂപത്തിൽ ഇത് രോഗികൾക്ക് നൽകുന്നതിലൂടെ മരുന്ന് നേരിട്ട് ശ്വാസകോശത്തിലെത്തി വൈറസുകളെ ഇല്ലായ്മ ചെയ്യും. ശ്വാസകോശത്തിൽ പ്രവേശിക്കുന്ന കൊവിഡ് ചില രോഗികളിൽ സൈറ്റോകൈനുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ വലിയ അളവിൽ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. കോശങ്ങളുടെ ഉപരിതലത്തിലാണ് ഇവ കാണപ്പെടുന്നത്, ഇത് അണുബാധയിലേക്ക് നയിക്കുകയും രോഗിയുടെ ജീവൻ അപകടത്തിൽ പെടുത്തുകയും ചെയ്യുന്നു.ഇൻഹെയ്ലർ ഉപയോഗിച്ചാണ് മരുന്ന് ശരീരത്തിൽ പ്രയോഗിക്കുക കേവലം അഞ്ച് ദിവസത്തെ ചികിത്സ കൊണ്ട് തന്നെ കൊവിഡിനെ ഭേദമാക്കാൻ ഇതിലൂടെ കഴിയും.

നിലവിൽ ഈ മരുന്ന് പരീക്ഷണത്തിന്റെ ആദ്യ ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. മുപ്പത് രോഗികളിൽ പ്രയോഗിച്ചപ്പോൾ അവരിൽ 29 പേരും വളരെ വേഗത്തിൽ കൊവിഡിൽ നിന്നും രോഗമുക്തി നേടുകയുണ്ടായി. ദിവസം ഒരു തവണ വച്ച് മരുന്ന് പ്രയോഗിച്ചവരിൽ നല്ലൊരു പങ്കും മൂന്ന് ദിവസം കഴിഞ്ഞപ്പോൾ രോഗം ശമനമായി ആശുപത്രി വിടാനായി.കഴിഞ്ഞ അഞ്ച് വർഷത്തിന് മുകളിലായി കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു നദീർ ആബെർ.

ഈ മരുന്ന് കൊവിഡിനെതിരെ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇസ്രയേൽ ആരോഗ്യ മന്ത്രാലയത്തിന് അനുമതിയ്ക്കായി രേഖകൾ സമർപ്പിച്ചിരിക്കുകയാണ്

error: Content is protected !!