fbpx
ഷാർജ

കോവിഡ് കേസുകളിലെ വർദ്ധനവ് : ഷാർജയിൽ ഫെബ്രുവരി 14 മുതൽ എല്ലാ സർക്കാർ ജീവനക്കാർക്കും ”വർക്ക് ഫ്രം ഹോം” നടപ്പിലാക്കുന്നു

ഫെബ്രുവരി 14 മുതൽ ഷാർജയിലെ അധികൃതർ എല്ലാ സർക്കാർ ജീവനക്കാർക്കും ”വർക്ക് ഫ്രം ഹോം” സജീവമാക്കുന്നു. കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനാലാണ് ഷാർജ മാനവ വിഭവശേഷി വകുപ്പ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

വകുപ്പ് ഇത് സംബന്ധിച്ച ഒരു സർക്കുലറുംപുറത്തിറക്കിയിട്ടുണ്ട്. വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്ന ആളുകളുടെ ശതമാനം സർക്കാർ വകുപ്പുകൾക്ക് തീരുമാനിക്കാം. ജോലിസ്ഥലത്ത് ശാരീരികമായി ഹാജരാകേണ്ട ജീവനക്കാർ ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യും.

സർക്കാർ വകുപ്പുകൾ ജീവനക്കാർക്ക് “ഉയർന്ന തോതിലുള്ള കോവിഡ് സുരക്ഷ” ഉറപ്പാക്കേണ്ടതിനാൽ ഓരോ ജോലിക്കാരനും കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിച്ച് ഇരിക്കണം.

വിദൂര ജോലി (വർക്ക് ഫ്രം ഹോം ) സാധ്യമല്ലെങ്കിൽ, ഏത് സമയത്തും മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 50 ശതമാനം മാത്രമേ ഉള്ളൂവെന്ന് വകുപ്പ് മേധാവികൾ ഷിഫ്റ്റ് സംവിധാനങ്ങളിലൂടെ ഉറപ്പ് വരുത്തണം.

മാസ്ക് ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയ എല്ലാ കോവിഡ് സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മാനവ വിഭവശേഷി വകുപ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു.എല്ലാ കോവിഡ് സുരക്ഷാ നടപടികളും പാലിക്കണമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും മാനവ വിഭവശേഷി വകുപ്പ് ചെയർമാനുമായ ഡോ. താരിഖ് സുൽത്താൻ ബിൻ ഖാദിം അഭ്യർത്ഥിച്ചു.

error: Content is protected !!