ഷാർജ

നാളെ മുതൽ ഷാർജ പോലീസ് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ നെഗറ്റീവ് പിസിആർ കോവിഡ് പരിശോധനാ ഫലം നിർബന്ധം.

നാളെ ഫെബ്രുവരി 11 മുതൽ കോവിഡ് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലമുള്ളവർക്ക് മാത്രമേ ഷാർജ പോലീസ് കെട്ടിടങ്ങളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് അധികൃതർ ഇന്ന് ബുധനാഴ്ച അറിയിച്ചു.

സന്ദർശനത്തിന് 48 മണിക്കൂർ മുമ്പ് കോവിഡ് പി സി ആർ പരിശോധന നടത്തിയിരിക്കണം.കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് ഈ നിബന്ധന ബാധകമല്ല.

പോലീസ് ആസ്ഥാനവും ഉപഭോക്തൃ സേവന കേന്ദ്രങ്ങളും സന്ദർശിക്കാൻ നെഗറ്റീവ് പി സി ആർ കോവിഡ് പരിശോധനാ ഫലം നിർബന്ധമാണ്.

error: Content is protected !!