fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 18 കോവിഡ് മരണങ്ങൾ / 3,525 പുതിയ കോവിഡ് കേസുകൾ കൂടി / 3,734 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന്  കൂടുതൽ കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് 3,525 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 3,734 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 3,525 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 339,667 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 3,734 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 319,787 ആയി.

യു എഇയിൽ നിലവിൽ 18,906 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 974 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 180,340 അധിക  കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!