ആരോഗ്യം ദുബായ്

ദുബായിൽ കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ച് ഒത്തുകൂടി ; 5,000 ദിർഹം പിഴയടക്കം സ്ഥാപനം അടപ്പിച്ചു, പങ്കെടുത്ത ഓരോ വ്യക്തിക്കും 3,000 ദിർഹം പിഴ

കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ച് ഒത്തുചേരൽ നടത്തിയ ഒരു സ്ഥാപനം ദുബായ് എക്കണോമിയുടെ സഹകരണത്തോടെ അടച്ചുപൂട്ടിച്ചതായി ദുബായ് പോലീസ് അറിയിച്ചു. 5,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്.
കൂടാതെ, പരിപാടിയിൽ പങ്കെടുത്ത ഓരോ വ്യക്തിക്കും മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 3,000 ദിർഹം പിഴ ചുമത്തി.

യുഎഇയിലുടനീളം ദിവസേനയുള്ള കോവിഡ് അണുബാധ കേസുകൾ വർദ്ധിക്കുന്നതിനിടയിലാണ് കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ദുബായ് പോലീസ് പരിശോധന കർശനമാക്കിയത്. എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങളോട് ദുബായ് പോലീസിനെ വിളിച്ച് റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!