fbpx
അജ്‌മാൻ അന്തർദേശീയം അബൂദാബി അൽഐൻ ഇന്ത്യ ഉമ്മുൽ ഖുവൈൻ കേരളം ദുബായ് ഫുജൈറ ഷാർജ സോഷ്യൽ മീഡിയ വൈറൽ റാസൽഖൈമ

ചൊവ്വയിൽ നിന്ന് ലീക്കായ പടമെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ തമാശ പരക്കുന്നു.

ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നെടുത്ത ചിത്രം എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് രാവിലെ മുതൽ പരക്കുന്ന ചിത്രം ചൊവ്വയുടെ പാറക്കെട്ടുകൾക്കിടയിൽ ലുലു ഷോപ്പ് ഇരിക്കുന്നതാണ്. ഏതായാലും എല്ലാവർക്കും ചിരി പടർത്തികൊണ്ട് തമാശ വ്യാപിക്കുകയാണ്. ഈ അടുത്ത് 200 ഔട്ട് ലെറ്റുകൾ പൂർത്തീകരിച്ച വിജയവളർച്ചയുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ തമാശക്കഥ ഇങ്ങനെ സോഷ്യൽ മീഡിയകളിലെ ട്രോളുകളായി മുന്നോട്ട് പോകുന്നത്.

ചൊവ്വാ ഗ്രഹത്തിലും ലുലു അടക്കമുള്ള ഇന്ത്യൻ സ്ഥാപനങ്ങൾ സ്ഥാപിക്കപെടും എന്ന രൂപത്തിലാണ് തമാശ പ്രചരിക്കുന്നത്. ഏതായാലും മലയാളികളുടെ കഠിനമായ അധ്വാനത്തിന്റെ ഫലം ഭൂമിയും വിട്ട് വേറെ എവിടെ അവസരമുണ്ടെങ്കിലും മുന്നോട്ട് പോകും എന്ന സാരാംശം കൂടി ഇതിലുണ്ട്. ചന്ദ്രേട്ടന്റെ ചായക്കട ചന്ദ്രനിൽ കണ്ടെന്ന് പണ്ട് പറഞ്ഞത് പോലെ ഇപ്പോൾ ചൊവ്വാ ഗ്രഹത്തിലും ലുലു സ്ഥാപിതമായി എന്ന അർത്ഥത്തിൽ പുറത്ത് വരുന്ന തമാശ കലർന്ന ചിത്രങ്ങൾ ആളുകൾക്ക് കൂടുതൽ ചിന്തിക്കാനും ഇടം നൽകുന്നുണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട.

error: Content is protected !!