fbpx
വിദ്യാഭ്യാസം ഷാർജ

കോവിഡ് -19 : ഫെബ്രുവരി 14 മുതൽ മാസാവസാനം വരെ ഷാർജയിലെ സ്കൂളുകൾ 100% ഇ-ലേണിംഗിലേക്ക് മാറുന്നു

ഫെബ്രുവരി 14 ഞായറാഴ്ച മുതൽ ഫെബ്രുവരി 28 വരെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകകളും 100 ശതമാനം ഓൺലൈൻ പഠനങ്ങളിലേക്ക് മാറുന്നു.

ഇ-ലേണിംഗിലേക്കുള്ള ഈ മാറ്റം നഴ്സറി സ്കൂളുകളിലടക്കം എമിറേറ്റിലെ എല്ലാ വിദ്യാർത്ഥികൾക്കും ബാധകമാണെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) ഇന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചു.

കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. കഴിഞ്ഞ വർഷം മുതൽ എമിറേറ്റിലെ 90 ശതമാനം വിദ്യാർത്ഥികളും ഇ-ലേണിംഗ് പഠനത്തിലാണ്.

error: Content is protected !!