fbpx
അജ്‌മാൻ ആരോഗ്യം

കോവിഡ് 19 ; വിവാഹങ്ങൾക്കും കുടുംബ സമ്മേളനങ്ങൾക്കുമുള്ള പ്രവർത്തനശേഷിയിൽ മാറ്റങ്ങൾ ; അജ്മാനിൽ ഇന്ന് മുതൽ പുതിയ കോവിഡ് പ്രതിരോധ നടപടികൾ പ്രാബല്യത്തിൽ

കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി അജ്മാൻ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം ഇന്ന് മുതൽ പുതിയ പ്രതിരോധ നടപടികൾ പ്രാബല്യത്തിൽ വരുത്തുന്നു.ഇതനുസരിച്ച് പാർട്ടികൾക്കും മ്യൂസിക്കൽ പരിപാടികൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വിവാഹങ്ങൾക്കും മറ്റ് കുടുംബ സമ്മേളനങ്ങൾക്കും 10 ൽ കൂടുതൽ ആളുകളുണ്ടാകരുത്. ശവസംസ്കാര ചടങ്ങുകളിലും പ്രാർത്ഥനകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 20 ൽ കവിയാൻ പാടില്ല. ഇതുവരെ അജ്മാനിൽ വിവാഹങ്ങളിൽ 50 പേർ വരെ പങ്കെടുക്കാൻ അനുവദിച്ചിരുന്നു.

കൂടാതെ സിനിമാശാലകൾ , ഫിറ്റ്നസ് സെന്ററുകൾ, ജിമ്മുകൾ, പാർക്കുകൾ, ഹോട്ടൽ ബീച്ചുകൾ എന്നിവയുടെ പ്രവർത്തന ശേഷി 50 ശതമാനമായി കുറയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അജ്മാനിൽ നേരത്തെ പ്രഖ്യാപിച്ച നടപടികൾ പ്രകാരം എല്ലാ ഭക്ഷണശാലകളും കഫേകളും അർദ്ധരാത്രി 12 വരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുളളൂ.

error: Content is protected !!