ദുബായ്

ദുബായ് വിസിറ്റ് വിസക്കാർക്ക് മാർച്ച് 31 വരെ വാലിഡിറ്റി : ഉപഭോക്താക്കൾ ആശ്വാസത്തിൽ

ദുബായിൽ നിന്ന് ഇഷ്യൂ ചെയ്തിരിക്കുന്ന വിസിറ്റ് വിസകൾ മാർച്ച് 31 വരെ നിരുപാധികം വാലിഡിറ്റി ദീർഘി പ്പിച്ചു നൽകിയതായി സിസ്റ്റം നൽകുന്ന സൂചനകൾ വ്യക്തമാക്കുന്നു. ഔപചാരിക അറിയിപ്പായി ഇക്കാര്യം വന്നിട്ടില്ലെങ്കിലും വാലിഡിറ്റി പരിശോധിക്കുന്നവർക്ക് മാർച്ച് 31 വരെ വാലിഡിറ്റി കാണിക്കുന്നുണ്ട്.
ഡിസംബറിൽ ലണ്ടനിൽ ആരംഭിച്ച രണ്ടാം വേരിയന്റ് ലോകം മുഴുവൻ പുതിയ യാത്രാതടസ്സങ്ങൾ ഉയർത്തിയ സാഹചര്യത്തിലാണ് ദുബായ് ഈ ആനുകൂല്യം നൽകിയത്.നേരത്തെ ഡിസംബറിലും തത്തുല്യമായ ആനുകൂല്യം നൽകി. സൗദി കുവൈറ്റ് എന്നിവിടങ്ങളിലേക്ക്‌ പോകാൻ ദുബായിൽ എത്തി യിട്ട് യാത്ര മുടങ്ങിയവർക്ക് ഇത്‌ വലിയ ആശ്വാസം ആയിട്ടുണ്ട്.
error: Content is protected !!