അന്തർദേശീയം

ബി.ബി.സി വേള്‍ഡ് ന്യൂസിന് ചൈനയിൽ നിരോധനം

ബി.ബി.സി വേള്‍ഡ് ന്യൂസിന് ചൈനയിൽ നിരോധനം. ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള വിവാദമായ ബി.ബി.സി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാധ്യമത്തെ രാജ്യത്ത് നിരോധിച്ചത്.നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്നാണ് ചൈനയുടെ വാദം

ചൈനയിൽ പ്രക്ഷേപണം തുടരാൻ ബി ബി സിയെ അനുവദില്ലെന്നും പ്രക്ഷേപണത്തിനായുളള പുതിയ വാർഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ് സർക്കാർ പ്രസ്‌താവനയിലൂടെ അറിയിച്ചു.
ബി.ബി.സിയെ നിരോധിച്ചത് മാധ്യമസ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രതികരിച്ചു.

റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ സത്യസന്ധമായിരിക്കണമെന്നും, ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുളള നിർദ്ദേശം ബി ബി സി ലംഘിച്ചുവെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

error: Content is protected !!