fbpx
ഇന്ത്യ ദുബായ്

കോവിഡ് 19 ; അടിയന്തര ആവശ്യമില്ലാത്തവർ സന്ദർശനം ഒഴിവാക്കണം ; ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഏതെങ്കിലും കോൺസുലാർ സേവനങ്ങൾക്കായി കോൺസുലേറ്റ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അത്തരം സന്ദർശനങ്ങൾ അടിയന്തരമല്ലെങ്കിൽ ഒഴിവാക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശിച്ചു.

സേവനങ്ങൾക്കായി ഓൺലൈൻ ഉൾപ്പടെ വിവിധ മാർഗങ്ങളിലൂടെ കോൺസുലേറ്റുമായി ബന്ധപ്പെടാം. 80046342 എന്ന ടോൾഫ്രീ നമ്പരിൽ 24 മണിക്കൂർ സേവനം ലഭ്യം. PBSK ആപ് വഴിയും ബന്ധപ്പെടാം. pbsk.dubai@mea.gov.in എന്ന മെയിലിലോ 0543090571 എന്ന വാട്സാപ്പിലോ ബന്ധപ്പെടാമെന്നും അറിയിച്ചു.

എല്ലാവരും യുഎഇ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ശക്തമായി പാലിക്കണമെന്നും അഭ്യർഥിച്ചു.

error: Content is protected !!