fbpx
അജ്‌മാൻ ആരോഗ്യം

അജ്മാൻ സ്പീഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിൽ പ്രവേശിക്കുന്നതിന് നെഗറ്റീവ് പി‌സി‌ആർ ഫലം നിർബന്ധം.

അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്പീഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിലെ കസ്റ്റമർ ഹാപ്പിനെസ് ഹാളിലേക്ക് നെഗറ്റീവ് പിസിആർ പരിശോധന ഫലം ഉള്ളവർക്ക് മാത്രമേ പ്രവേശിക്കാൻ കഴിയൂ. 72 മണിക്കൂർ സാധുതയുള്ള പരിശോധനയാണ് നടത്തേണ്ടത്.

പൂർണ്ണമായും വാക്സിനേഷൻ നൽകിയ ഉപഭോക്താക്കളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് ഫെബ്രുവരി 13 ശനിയാഴ്ച മുതൽ ഈ നിയമം ബാധകമാണ്, ഇത് കോവിഡ് -19 ന്റെ വ്യാപനത്തിനെതിരായ മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം.

error: Content is protected !!