അബൂദാബി

മൂടൽമഞ്ഞ് സമയത്ത് ഡ്രൈവർമാർ സൂക്ഷിക്കാൻ അബുദാബി പൊലീസിന്റെ നിർദേശം

 

അ​ബൂ​ദാബി: മൂ​ട​ൽ​മ​ഞ്ഞു​ള്ള സ​മ​യ​ത്ത് ഡ്രൈവർമാർ സുരക്ഷിതമായി വാഹനം ഓടിക്കാൻ ​അ​ബൂ​ദാബി പൊലീ​സ് നിർദേശിച്ചു. സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായി റോഡുകളിലെ ബോ​ർ​ഡു​ക​ളി​ൽ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ങ്ങ​ൾ സ്​​ഥാ​പി​ച്ചു.ഹൈ​വേ​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്ക​ണം. മ​തി​യാ​യ സു​ര​ക്ഷാ അ​ക​ലം ന​ൽ​കി സ​ഞ്ചരി​ക്കാ​നും അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ, അ​ൽ​ദ​ഫ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​നം ഓടിക്കുന്നതിന് മു​മ്പ് അ​ബൂ​ദാബി പൊ​ലീ​സിന്റെ മൂ​ട​ൽ​മ​ഞ്ഞും കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധപ്പെ​ട്ട മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കാനും നിർദേശം നൽകി

error: Content is protected !!