fbpx
അബൂദാബി

ഇനി രേഖകൾ ഇല്ലാതെ ഫേസ് ഐ ഡി മാത്രം ; യുഎഇയിൽ പുതിയ സംവിധാനത്തിന് മന്ത്രിസഭ അനുമതി

യുഎഇയിൽ ചില മേഖലകളിൽ വ്യക്തികളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനായി ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ്യ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിച്ചു.

വ്യക്തികളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനും വിവിധ പേപ്പർരേഖകൾ ഒഴിവാക്കുന്നതിനും യുഎഇ ഉടൻ തന്നെ ചില മേഖലകളിൽ ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ തുടങ്ങും.ഈ പുതിയ സംവിധാനം ആഭ്യന്തര മന്ത്രാലയം നയിക്കും, ഇത് വിജയിച്ചാൽ യുഎഇയിലുടനീളം സംവിധാനം വിപുലീകരിക്കും

ധാരാളം രേഖകൾ സമർപ്പിക്കുന്നതിനുപകരം വ്യക്തികളുടെ വ്യക്തിഗത ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് ചില സ്വകാര്യമേഖലയിലെ സേവനങ്ങളിലാണ് ഫേഷ്യൽ ഐഡി ഉപയോഗിക്കുക.

അബുദാബിയിലെ ഖസ്ർ അൽ വത്താനിൽ ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ഇന്നലെ ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ സംവിധാനം അംഗീകരിച്ചത്.

error: Content is protected !!