അന്തർദേശീയം അബൂദാബി

പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയുടെ മുഴുവന്‍ ആസ്തിയും കണ്ടുകെട്ടാന്‍ യുകെ കോടതിയുടെ ഉത്തരവ്.

പ്രവാസി വ്യവസായിയും എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകനുമായ ബി.ആർ ഷെട്ടിയുടെ മുഴുവൻ ആസ്തികളും കണ്ടുകെട്ടാൻ യു.കെ കോടതിയുടെ ഉത്തരവ്. അബുദാബി കമേഴ്ഷ്യൽ ബാങ്കിന്‍റെ അഭ്യർത്ഥന പ്രകാരമാണ് കോടതിയുടെ ഈ ഇടപെടൽ നടന്നിരിക്കുന്നത്.
എന്‍.എം.സി.ഹെല്‍ത്ത്‌കെയറിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ മലയളായി പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. അബുദാബി ആസ്ഥനമായാണ് എന്‍.എം.സി.ഹെല്‍ത്ത്‌കെയർ പ്രവർത്തിക്കുന്നത്. കോടതിയുടെ ഈ ഉത്തരവോടെ ബി.ആര്‍.ഷെട്ടിക്കും പ്രശാന്ത് മാങ്ങാട്ടടക്കമുള്ളവര്‍ക്കും തങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സാധിക്കില്ല. ഷെട്ടിക്കെതിരെ നേരത്തെ യുഎഇയിലും നടപടികളുണ്ടായിരുന്നു.

error: Content is protected !!