ഇന്ത്യ കേരളം ദുബായ്

കുവൈത്തിലെക്കും സൗദിയിലേക്കുമുള്ള യാത്രാവിലക്ക്; യുഎഇയിൽ കുടുങ്ങിയ അർഹരായവർക്ക് മടക്ക ടിക്കറ്റ് നൽകും : ഇന്ത്യൻ കോൺസുലേറ്റ്

കുവൈത്തിലെക്കും സൗദിയിലേക്കുമുള്ള യാത്രാവിലക്ക് തുടരുന്നതിനാൽ അതിര്‍ത്തികൾ അടച്ചത് മൂലം യുഎഇയില്‍ കുടുങ്ങിയ അര്‍ഹതപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോൺസുലേറ്റ് അറിയിച്ചു.

ടിക്കറ്റെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവർക്കാണ്‌ സൗജന്യ ടിക്കറ്റ് നല്‍കുക.ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ (ഐസിഡബ്ല്യുഎഫ്) കീഴിലാണ് ടിക്കറ്റുകൾ സ്പോൺസർ ചെയ്യുന്നത്.

കുവൈത്തിലെക്കും സൗദിയിലേക്കുമുള്ള യാത്രാവിലക്ക് തുടരുന്നതിനാൽ നിലവിൽ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി യാത്രക്കാരോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിലെ ഇന്ത്യൻ എംബസികൾ നിർദ്ദേശം നൽകിയിരുന്നു.

എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യയിൽ നിന്ന് ഒരു യാത്ര ആരംഭിക്കുന്നതിന് മുമ്പ് തങ്ങളുടെ അന്തിമ ലക്ഷ്യസ്ഥാന രാജ്യത്തിന്റെ കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ദയാപൂർവം കണ്ടെത്തണമെന്നും  ലക്ഷ്യസ്ഥാന രാജ്യങ്ങളിലേക്കുള്ള പ്രവേശന വിലക്കിന്റെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നതിനാൽ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ വ്യക്തിഗത വ്യവസ്ഥകളും ഫണ്ടുകളും വഹിക്കാനും പൗരന്മാരോട് കോൺസുലേറ്റ് നിർദ്ദേശിച്ചിരുന്നു.

ദുബായ് , ഷാര്‍ജ എന്നിവിടങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരുന്നു. ഇത്തരത്തിൽ വന്നു കുടുങ്ങിപോയവർക്ക് വിവിധ സാമൂഹിക സംഘടനകള്‍, അസോസിയേഷനുകള്‍ എന്നിയവയുമായി സഹകരിച്ച് ഭക്ഷണവും താമസവും ഏർപ്പാടാക്കിയിരുന്നു.

error: Content is protected !!