ആരോഗ്യം ദുബായ്

കോവിഡ് നിയമലംഘനത്തെതുടർന്ന് ദുബായിൽ ഈ വർഷത്തിൽ ഇത്‌വരെ അടപ്പിച്ചത് 32 ഫുഡ് ഔട്ട്ലെറ്റുകൾ

ഈ വർഷത്തിൽ ഇതുവരെ കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 32 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി ദുബായ് മുനിസിപ്പാലിറ്റി ഇന്ന് ചൊവ്വാഴ്ച വെളിപ്പെടുത്തി. 472 ഫുഡ് ഔട്ട്ലെറ്റുകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

കൊറോണ വൈറസിനെ ചെറുക്കുന്നതിന് ആരോഗ്യ അധികാരികൾ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഭക്ഷ്യ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ഈ വർഷം ആരംഭിച്ച് 45 ദിവസത്തിനുള്ളിൽ, മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ 5,841 ഫീൽഡ് പരിശോധനാ സന്ദർശനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യ പരിശോധന വിഭാഗം മേധാവി സുൽത്താൻ അൽ താഹെർ അറിയിച്ചു.

എന്നിരുന്നാലും, പരിശോധിച്ച ബഹുഭൂരിപക്ഷം ഫുഡ് ഔട്ട്ലെറ്റുകളിൽ 5,264 എണ്ണം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതായി കണ്ടെത്തി.

error: Content is protected !!