ഇന്ത്യ

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു ; തിരച്ചില്‍ തുടരുന്നു

മധ്യപ്രദേശിലെ സീധി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു. സിദ്ധിയില്‍ നിന്ന് സത്നയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. ബസില്‍ 54 യാത്രക്കാരുണ്ടായിരുന്നു.

തിരച്ചില്‍ തുടരുകയാണ്. ഏഴ് പേരെ രക്ഷപ്പെടുത്തി. കനാലിലേക്ക് വീണ ബസ് പൂര്‍ണമായി മുങ്ങിപ്പോയിരുന്നു. നിലവില്‍ 39 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് കമ്മീഷണര്‍ രാജേഷ് ജെയിന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 16 സ്ത്രീകൾ, 22 പുരുഷന്മാർ, ഒരു കുട്ടി എന്നിവരുൾപ്പെടെ 39 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഏഴുപേര്‍ കനാല്‍ തീരത്തേക്ക് നീന്തിക്കയറിയതായും റിപ്പോര്‍ട്ട് ഉണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

error: Content is protected !!