അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 14 കോവിഡ് മരണങ്ങൾ / 3,236 പുതിയ കോവിഡ് കേസുകൾ കൂടി / 3,634 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന് 3,236 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 3,634 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 14 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 3,236 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 355,131 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 3,634 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 340,365 ആയി.

യു എഇയിൽ നിലവിൽ 13,725 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,041 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 193,163 അധിക  കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

 

 

error: Content is protected !!