ഇന്ത്യ കേരളം

ഡോളർ കടത്ത് കേസ് ; യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ഡോളര്‍ കടത്തുകേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കസ്റ്റംസ് സംഘമാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വിദേശത്തേക്ക് കടത്താന്‍ ഡോളര്‍ സംഘടിപ്പിച്ചതില്‍ സന്തോഷ് ഈപ്പനും പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വടക്കാ ഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത യൂണിടാകിന്‍റെ ഉടമയാണ് സന്തോഷ് ഈപ്പന്‍. ഡോളര്‍ കടത്തുകേസില്‍ അഞ്ചാം പ്രതിയാണ്.

ലൈഫ് മിഷന്‍ കരാർ ലഭിച്ചതുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ മറ്റു പ്രതികൾക്ക് വൻ തുക കമ്മീഷൻ നൽകിയിരുന്നു.  ഈ തുക സന്തോഷ് ഈപ്പൻ ഡോളര്‍ ആക്കി മാറ്റിയാണ് കൈമാറിയതെന്നാണ് കസ്റ്റംസ് കണ്ടെൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

error: Content is protected !!