അബൂദാബി ആരോഗ്യം

ജീവനക്കാർക്ക് കോവിഡ് ; അബുദാബിയിൽ അടപ്പിച്ചത് നിരവധി സ്ഥാപനങ്ങൾ

കോവിഡുമായി ബന്ധപെട്ട് അബുദാബി എമിറേറ്റിലുടനീളം മൊത്തം 354 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി അബുദാബി ഡിഇഡി അറിയിച്ചു.
പതിവ് പരിശോധനയ്ക്കിടെ ലംഘനങ്ങൾ അല്ലെങ്കിൽ കോവിഡ് -19 കേസുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് അബുദാബി സാമ്പത്തിക വികസന വകുപ്പ് (അബുദാബി ഡിഇഡി) അടച്ചുപൂട്ടൽ നടപ്പാക്കിയത്.ജീവനക്കാർക്കിടയിൽ കോവിഡ് -19 കേസുകൾ കണ്ടെത്തിയതിനാൽ 325 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടുണ്ടെന്നും കോവിഡ് -19 പ്രതിരോധ നടപടികളുടെ ലംഘനം കാരണം 29 അടച്ചുപൂട്ടലുകൾ നടപ്പാക്കിയിട്ടുണ്ടെന്നും അബുദാബി ഡിഇഡി അറിയിച്ചു.

error: Content is protected !!