ആരോഗ്യം ഇന്ത്യ കേരളം ദുബായ് യാത്ര

കോവിഡ് -19: ഇന്ത്യ – ദുബായ് യാത്രക്കാർക്കായി നെഗറ്റീവ് പിസിആർ ടെസ്റ്റ് റിപ്പോർട്ടിൽ ക്യുആർ കോഡ് ഉണ്ടായിരിക്കണം ; എയർ ഇന്ത്യ എക്സ്പ്രസ്

ഇന്ത്യയിൽ നിന്നുള്ള ദുബായ് യാത്രക്കാരുടെ നെഗറ്റീവ് കോവിഡ് -19 പിസിആർ ടെസ്റ്റ് റിപ്പോർട്ടുകളുടെ പകർപ്പുകളിൽ അവരുടെ യഥാർത്ഥ ടെസ്റ്റ് റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന ക്യുആർ കോഡ് ഉണ്ടായിരിക്കണമെന്ന് ഇന്ത്യൻ കാരിയർ എയർ ഇന്ത്യ എക്സ്പ്രസ് (എഐഇ) ഇന്നലെ ബുധനാഴ്ച രാത്രി അറിയിച്ചു.

കൂടാതെ സാമ്പിൾ ശേഖരണത്തിന്റെ തീയതിയും സമയവും സാമ്പിൾ റിപ്പോർട്ടിംഗും പരിശോധന ഫലത്തിന്റെ തീയതിയും സമയവും കൃത്യമായി റിപ്പോർട്ടിൽ ഉണ്ടാകണം

കോവിഡുമായി ബന്ധപ്പെട്ട യാത്രാ അപ്‌ഡേറ്റുകളിൽ ഏറ്റവും പുതിയ അപ്ഡേറ്റ് ആയി ഇന്നലെ ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻ ഇക്കാര്യം അറിയിച്ചത്.

error: Content is protected !!