fbpx
ആരോഗ്യം റാസൽഖൈമ

യുഎഇയിലെ ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റ് താൽ‌ക്കാലികമായി അടയ്‌ക്കുന്നു

കൊവിഡുമായി ബന്ധപ്പെട്ട് റാസ് അൽ ഖൈമ എമിറേറ്റിലുടനീളം പുതുക്കിയ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി യുഎഇയിലെ ഏറ്റവും ഉയർന്ന റെസ്റ്റോറന്റ് താൽക്കാലികമായി അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു

സമുദ്രനിരപ്പിൽ നിന്ന് 1,484 മീറ്റർ ഉയരത്തിലെ റെസ്റ്റോറൻറ് അറിയപ്പെടുന്ന റാസ് അൽ ഖൈമയിലെ ജബൽ ജെയ്‌സിൽ 1484, പ്യൂറോ എന്ന പേരിലുള്ള ഈ റെസ്റ്റോറൻറ് കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്.

റാസ് അൽ ഖൈമയിലേക്കുള്ള എല്ലാ സന്ദർശകരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ വെളിച്ചത്തിൽ, ഞങ്ങളുടെ റെസ്റ്റോറൻറ് താൽക്കാലികമായി അടയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചതായി പത്രക്കുറിപ്പിലൂടെയാണ് റെസ്റ്റോറൻറ് അധികൃതർ അറിയിച്ചത്.

ഞങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുനർ‌നിർമ്മിക്കുന്നതിനും കൂടുതൽ‌ അവിസ്മരണീയമായ ഒരു ഡൈനിംഗ് അനുഭവം സൃഷ്ടിക്കുന്നതിനായി സ്ഥലം വിപുലീകരിക്കുന്നതിനുമുള്ള ഉചിതമായ സമയമായാണ് ഞങ്ങൾ ഇതിനെ കാണുന്നതെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!