fbpx
ദുബായ്

യു എ ഇ ടൂറിന് ഞായറാഴ്ച തുടക്കം

യു.എ.ഇ ടൂറിന്​ ഞായറാഴ്​ച തുടക്കം. ദുബൈ, അബൂദബി, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലൂടെ 1045 കിലോമീറ്റര്‍ താണ്ടി 27ന്​ സമാപിക്കുന്ന പരിപാടി അബൂദബി, ദുബൈ സ്​പോര്‍ട്​സ്​ കൗണ്‍സിലുകള്‍ സംയുക്​തമായാണ്​ സംഘടിപ്പിക്കുന്നത്​​.

ഗള്‍ഫിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൈക്ലിങ്​ ടൂറിന് റുവൈസിലാണ്​ തുടക്കം. ആദ്യ ഘട്ടത്തില്‍ അബൂദബി വരെയുള്ള 177 കിലോമീറ്റര്‍ പിന്നിടണം. രണ്ടാം ഘട്ടം ഹുദൈറിയത്ത്​ ഐലന്‍ഡിലേക്കുള്ള 13 കിലോമീറ്റര്‍. മൂന്നാം ഘട്ടം അല്‍പം ദുര്‍ഘടമാണ്​. അബൂദബിയില്‍ നിന്ന്​ അല്‍ഐനി​േലക്കുള്ള 162 കിലോമീറ്ററിനിടെ ജബല്‍ ഹഫീതിലെ പത്ത്​ കിലോമീറ്റര്‍ ദുര്‍ഘട പാതയും കടക്കണം. നാല്​, അഞ്ച്​ ഘട്ടങ്ങളിലായി മൂന്ന്​ എമിറേറ്റുകളിലൂടെ സൈക്ലിസ്​റ്റുകള്‍ യാത്ര ചെയ്യും.

റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവ വഴിയുള്ള രണ്ട്​ ഘട്ടങ്ങളിലായി 374 കിലോമീറ്റര്‍ താണ്ടണം. ഇതിനിടയിലാണ്​ ജബല്‍ ജൈസും അല്‍ ബര്‍ജാന്‍ ദ്വീപും. ആറാം ഘട്ടത്തിലാണ്​ ദുബൈയിലേക്ക്​ ​പ്രവേശിക്കുന്നത്​. അല്‍ ഖുദ്​രയും, ദേരയും പാം ജുമൈറയുമെല്ലാം പിന്നിട്ട്​ അവസാന ദിനം തിരിച്ച്‌​ അബൂദബിയില്‍ തന്നെ എത്തും. യാസ്​ മാളില്‍ നിന്നാരംഭിച്ച്‌​ ബ്രേക്​ വാട്ടറില്‍ അവസാനിക്കുന്ന 147 കിലോമീറ്റര്‍ പോരാട്ടത്തിനൊടുവില്‍ മെഡല്‍ പോഡിയത്തിലേക്ക്​ വിജയായി ചാമ്ബ്യനെത്തും.

error: Content is protected !!