fbpx
അബൂദാബി കായികം

വർണാഭമായ ചടങ്ങിൽ സ്പെഷ്യൽ ഒളിമ്പിക്‌സിനു തുടക്കം കുറിച്ചു; മത്സരങ്ങൾ ഇന്ന് മുതൽ

അബുദാബി: സ്പെഷ്യൽ ഒളിമ്പിക്‌സിനു വ്യാഴാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന്​ അ​ബൂ​ദ​ബി സാ​യി​ദ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യിൽ തുടക്കമായി. ​മാ​ർ​ച്ച്​ 15 മു​ത​ൽ 20 വ​രെ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. അ​ബൂ​ദ​ബി​യി​ൽ ഏ​ഴും ദു​ബൈ​യി​ൽ ര​ണ്ടും മ​ത്സ​ര​വേ​ദി​ക​ളാ​ണു​ള്ള​ത്. 195 പങ്കാളിത്ത രാജ്യങ്ങളും അഞ്ച് നിരീക്ഷക രാജ്യങ്ങളുമടക്കം ഇരുന്നൂറു രാജ്യങ്ങളുടെ സജീവ പങ്കാളിത്തത്തിലാണ് ഇത്തവണത്തെ സ്പെഷ്യൽ ഒളിമ്പിക്‌സിനു ആരംഭം കുറിച്ചത്. മ​ന​ക്ക​രു​ത്തി​ന്റെ ഈ മ​ഹാ​മേ​ള​ക്ക് വിവിധ ക്യാമ്പയിനുകളുമായി ഒഫീഷ്യൽ സ്പോൺസേർസായ ലുലു ഗ്രൂപ് എല്ലാ വിധ പിന്തുണയും ജനപങ്കാളിത്തവും ഉറപ്പു വരുത്തുന്നു.

വരും ദിവസങ്ങളിൽ നടക്കുന്ന മത്സരക്രമങ്ങൾ;

മാർച്ച് 15:
ഫുട്ബോൾ, അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ വൈകിട്ട് 4.00-6.00

മാർച്ച് 16:
ടേബിൾ ടെന്നിസ്, അബുദാബി അഡ്നെക് – വൈകിട്ട് 5.30-7.00
ബീച്ച് വോളിബോൾ – അബുദാബി കോർണിഷ് – രാത്രി 8.00-10.00

മാർച്ച് 17:
ഹാൻഡ് ബോൾ – അഡ്നെക് – ഉച്ചയ്ക്ക് 2.00-4.00
ഫുട്ബോൾ – സായിദ് സ്പോർട്സ് സിറ്റി -വൈകിട്ട് 4.00-6.00
ബാസ്കറ്റ് ബോൾ – അബുദാബി അഡ്നെക് – വൈകിട്ട് 6.30-8.30

മാർച്ച് 18:
ബാഡ്മിൻറൺ – അബുദാബി അഡ്നെക് – ഉച്ചയ്ക്ക് 1.30-3.00
കയാക്കിങ് – സെയ്‌ലിങ് ആൻഡ് യോട്ട് ക്ലബ് – ഉച്ചയ്ക്ക് 2.00-4.00
ഫുട്ബോൾ – സായിദ് സ്പോർട്സ് സിറ്റി – വൈകിട്ട് 4.00-6.00

മാർച്ച് 19:
ടെന്നിസ് – സായിദ് സ്പോർട്സ് സിറ്റി – വൈകിട്ട് 2.00-4.00
ബൗളിങ് – സായിദ് സ്പോർട്സ് സിറ്റി – വൈകിട്ട് 4.00-6.00
ഫുട്ബോൾ – സായിദ് സ്പോർട്സ് സിറ്റി – വൈകിട്ട് 4.00-6.00 ∙
വോളിബോൾ – അഡ്നെക് – വൈകിട്ട് 7.00-9.00

മാർച്ച് 20:
ബോച്ചെ (bocce) – അഡ്നെക് – ഉച്ചയ്ക്ക് 1.30-3.30
ഫുട്ബോൾ – സായിദ് സ്പോർട്സ് സിറ്റി -വൈകിട്ട് 6.00-7.45

error: Content is protected !!