ഇന്ത്യ

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടമായി ; വിജയവാഡ വിമാനത്താവളത്തില്‍ ദോഹയിൽ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈദ്യുത വിളക്കുകാലില്‍ ഇടിച്ചു ; യാത്രക്കാർ സുരക്ഷിതർ

ആന്ധ്രപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈദ്യുത വിളക്കുകാലില്‍ ഇടിച്ചു. ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടമായ വിമാനം റണ്‍വേയിലെ വിളക്കുകാലില്‍ ഇടിക്കുകയായിരുന്നു.
64 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ദോഹയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പെട്ടത്. വൈകീട്ട് 5.50ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. നിയന്ത്രണം നഷ്ടമായ വിമാനത്തിന്‍റെ വലത് ചിറക് ഹൈമാസ്റ്റ് ലൈറ്റിന്‍റെ തൂണില്‍ ഇടിക്കുകയായിരുന്നു.

അപകടത്തെ കുറിച്ച്‌ അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

error: Content is protected !!