fbpx
അന്തർദേശീയം

14 ദിവസത്തെ കൊറന്റൈൻ നിർബന്ധം ; ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് കുവൈറ്റ് നീക്കി

 

ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് കുവൈറ്റ് നീക്കിയതായി വ്യോമയാനഅധികൃതര്‍ അറിയിച്ചു. നാളെ ഫെബ്രുവരി 21 മുതല്‍ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് കുവൈറ്റിലേക്ക് വരാം.14 ദിവസത്തെ കൊറന്റൈൻ നിർബന്ധമാണ്.

കൊറന്റൈനിനായി കുവൈറ്റ് മുസാഫിർ വെബ് സൈറ്റ് വഴിയാണ് യാത്രക്കാർ ഹോട്ടലിനായി രജിസ്റ്റർ ചെയ്യേണ്ടത്. ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ കൊറന്റൈനാണ് ഉണ്ടാകുക. പിന്നീടുള്ള 7 ദിവസം ഇവർ ഹോം ക്വറന്റീനിൽ കഴിയണം. വിദേശത്ത് ചികിത്സ തേടുന്ന സ്വദേശികൾ, വിദേശത്ത് പഠിക്കുന്ന കുവൈറ്റ് വിദ്യാർത്ഥികൾ, 18 വയസ്സിന് താഴെയുള്ളവർ, നയതന്ത്ര പ്രതിനിധികൾ, മെഡിക്കൽ സ്റ്റാഫ് എന്നിവരെ ഇൻസ്റ്റിറ്റ്യൂഷണൽ കൊറന്റൈനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് 14 ദിവസത്തെ ഹോം ക്വറന്റീനിൽ കഴിയേണ്ടി വരും.

error: Content is protected !!